കെ ടി ജലീൽ രാജിവെക്കണം; സമരം കടുപ്പിച്ച് പ്രതിപക്ഷം, യു.ഡി.എഫ് സെക്രട്ടേറിയറ്റ് സമരവും കലക്ടറേറ്റ് മാര്‍ച്ചും നടത്തും

0
44

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് 22ന് യു.ഡി.എഫ് സെക്രട്ടേറിയറ്റ് സമരവും കലക്ടറേറ്റ് മാര്‍ച്ചും നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ചോദ്യംചെയ്യുന്ന മാധ്യമങ്ങളെ മന്ത്രി ജലീല്‍ കളിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നേരത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ ആരോപണങ്ങളായിരുന്നു പുറത്തു വന്നിരുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി രാജിവെക്കുന്നതുവരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here