ഉദ്ധവ് താക്കറെ രാജിവെച്ചു

Must Read

മുംബൈ;മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു, സര്‍ക്കാര്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടി ചോദ്യം ചെയ്ത് അഘാടി സഖ്യം നൽകിയ ഹർജി സുപ്രിം കോടതി തള്ളിയതിനെ തുടർന്നാണ് രാജി

മഹാരഷ്ട്ര സര്‍ക്കാരിന്‍റെ സഖ്യ കക്ഷികളായ എന്‍.സി.പിയും കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ഒരു കൂട്ടം എം.എല്‍.എമാര്‍ വിമത നീക്കം നടത്തിയത്. ഇവര്‍ ഇപ്പോള്‍ ഗോവയിൽ തുടരുകയാണ്. വിമത നീക്കവുമായി ഇതുവരെ ഒരു ബന്ധവുമില്ലെന്നാണ് ബി.ജെ.പി വാദിച്ചത്. എന്നാല്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ രാത്രി ഗവര്‍ണറെ കണ്ട് ഉദ്ധവ് താക്കറെയുടെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക....

More Articles Like This