പാകിസ്ഥാൻ അടക്കം13 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് യുഎഇ വിസ വിലക്ക് ഏർപ്പെടുത്തി, അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് വിസ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന് പുറമെ തുര്‍ക്കി, ഇറാന്, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്, അള്‍ജീരിയ, ലെബനന്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് വിസ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പാകിസ്ഥാന് വിസ വിലക്ക് ഏർപ്പെടുത്തിയപ്പോൾ വിശദീകരണം തേടിയിരുന്നു, ഇതിൽ മറുപടി ലഭിച്ചിട്ടില്ല, എന്നാൽ കോവിഡ് മൂലമാണ് തങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് എന്നാണ് പാകിസ്ഥാന്റെ അനുമാനം.