യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർ ഇനി മുൻ‌കൂർ അനുമതി തേടേണ്ടതില്ല; കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധനയിലും ഇളവ്, ടെസ്റ്റ് എടുത്ത് രോഗബാധ ഇല്ലെന്ന് തെളിഞ്ഞാൽ ക്വാറന്റൈൻ വേണ്ട

0
8956

ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾ ഇനി മുൻ‌കൂർ അനുമതി തേടേണ്ടതില്ല, മുൻകൂറായി രെജിസ്റ്റർ ചെയ്യണമെന്ന നിയമം ഒഴിവാക്കിയതായി യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യുഎഇക്ക് പുറമെ യുകെ, ഫ്രാൻസ്, കാനഡ, ജർമ്മനി, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്കും ഇതേ നിയമം ബാധകമാണ്. ഇനി നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാനകമ്പനികളിൽ നിന്ന് നേരിട്ട് ടിക്കറ്റ് വാങ്ങിച്ച് സാധാരണ പോലെ മടങ്ങാം, ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. രെജിസ്റ്റർ ചെയ്യണം എന്ന നിബന്ധനക്ക് പുറമെ പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധനയും എടുത്ത് കളഞ്ഞിട്ടുണ്ട്, എന്നാൽ യാത്രക്കാർ ടെസ്റ്റിന് വിധേയമാവണമെന്ന് തന്നെയാണ് അഭിപ്രായമെന്നും കോൺസുലേറ്റ് ഓഫീസർ നീരജ് അഗർവാൾ വ്യക്തമാക്കി. ടെസ്റ്റ് എടുത്തവർക്ക് അവരുടെ ടെസ്റ്റ് റിപ്പോർട്ട് www.newdelhiairport.in എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാം, റിസൾട്ട് നെഗറ്റിവ് ആകുന്ന പക്ഷം ഇന്ത്യയിൽ എത്തുന്നവർ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here