ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടൻ ഉദ്ഘടനത്തിന് ഒരുങ്ങുകയാണ് ദുബായിൽ, ദുബായ് മാളിൽ സ്ഥാപിച്ച ഏറ്റവും വലിയ ഫൗണ്ടൻ സ്വന്തം റെക്കോർഡ് തന്നെ ഭേദിച്ചാണ് യുഎഇ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ദുബായ് പാം ജുമൈറയിലാണ് പുതിയ ഫൗണ്ടൻ, ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്യും.ഉദ്ഘടനത്തോടനുബന്ധിച്ച് വിവിധ തരം പരിപാടികളാണ് പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്, പ്രവേശനം തികച്ചും സൗജന്യം.
ദുബായ് മാളിന് പുറത്തെ വാട്ടർ ഫൗണ്ടൻ ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ജല വിസ്മയം, പാം ഫൗണ്ടൻ വന്നതോടെ ഇത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.