ഇസ്രായേലിന് മേൽ യുഎഇ ഏർപ്പെടുത്തിയിരുന്ന അഞ്ച് പതിറ്റാണ്ട് നീണ്ട വിലക്ക് പിൻവലിച്ചു, നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് വിലക്ക് എടുത്ത് കളഞ്ഞത്. ഇതോടെ ഇസ്രായേൽ ഉൽപന്നങ്ങൾ യുഎഇയിലേക്ക് കൊണ്ടുവരാനും കൈവശം വെക്കാനും സാധിക്കും.
അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു, യുഎഇയുടെ തീരുമാനത്തിന് പിന്നാലെ സൗദിയും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് ശ്രുതി ഉയർന്നിരുന്നുവെങ്കിലും സൗദി അത് തള്ളിയിരുന്നു. യുഎഇ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചാൽ യുഎഇയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് തുർക്കിയും ഇറാനും മുന്നറിയിപ്പ് നൽകുകയുണ്ടായി, എന്നാൽ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള തീരുമാനത്തിൽ യുഎഇ ഉറച്ച് നിൽക്കുകയായിരുന്നു. ഗൾഫ് മേഖലയിൽ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന പ്രഥമ രാജ്യമാണ് യുഎഇ.