കേരളത്തിൽ നിന്ന് ഒന്ന് അടക്കം ഇന്ത്യയിലെ നാല് ലാബുകളിൽ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങൾ സ്വീകാര്യമല്ലെന്ന് യുഎഇ ഭരണകൂടം

0
760

ഇന്ത്യയിൽ നിന്നുള്ള നാല് ലാബുകളുടെ കോവിഡ് പരിശോധന ഫലം സ്വീകാര്യമല്ലെന്ന് യുഎഇ ഭരണകൂടം, ഇവയിൽ ഒന്ന് കേരളത്തിലാണ്. ജയ്‌പൂരിൽ നിന്നുള്ള സൂര്യം ലാബ്, കോഴിക്കോട്ടെ മൈക്രോ ഹെൽത്ത് ലാബ്, ഡൽഹിയിലെ ഡോക്ടർ പി ഭസിൻ ലാബ്, ഡൽഹിയിൽ നിന്ന് തന്നെയുള്ള നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയുടെ പരിശോധന ഫലങ്ങൾക്കാണ് നിരോധനം. യുഎഇയിലേക്ക് പോകുവാൻ ഉദ്ദേശിക്കുന്നവർ ഇ ലാബുകളിലെ പരിശോധന ഒഴിവാക്കണമെന്ന് എയർഇന്ത്യ നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here