More

    പ്രവാസികൾക്കുള്ള വിമാനങ്ങളുടെ പുതിയ ഷെഡ്യൂളിൽ കേരളത്തിലേക്ക് 26 വിമാനങ്ങൾ,യു എ ഇ യിൽ നിന്ന് മാത്രം 12 സർവീസ്,

    Latest News

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

    ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

    സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

    കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

    മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

    പ്രവാസികളെ തിരിച്ചു കൊണ്ടുവരാൻ പ്രത്യേക വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്ക് 26 വിമാനങ്ങൾ വരുന്നു, യു എ ഇ യിൽ നിന്ന് മാത്രം12 സർവീസ് ഉണ്ടാവും. കേരളത്തിലേക്ക് ശനിയാഴ്ച മുതൽ 23 വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യു എ ഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 12 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നേരത്തേ പ്രഖ്യാപിച്ചിരുന്ന ആറ് വിമാനങ്ങൾ ഇതിൽ ഉൾപ്പെടും. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ഷെഡ്യൂളിലെ 36 വിമാനങ്ങളിൽ 34 എണ്ണവും ഗൾഫ് നഗരങ്ങളിൽ നിന്നാണ് വരുന്നത്. ഇതിൽ രണ്ടെണ്ണം മലേഷ്യയിലെ ക്വാലലംപൂരിൽ നിന്ന് സർവീസ് നടത്തും. യു എ ഇയിൽ നിന്ന് ആറ് അധികസർവിസുകളും, ദോഹ, മസ്കത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോ പുതിയ വിമാനങ്ങളുമാണ് പുതിയ ഷെഡ്യൂളിൽ ഉള്ളത്. ശനിയാഴ്ച അബുദബിയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും, ദുബൈയിൽ നിന്ന് കൊച്ചിയിലേക്കും വിമാന സർവീസ് ഉണ്ടാവും.

    വിമാനങ്ങളുടെ ഷെഡ്യൂൾ ഇങ്ങനെയാണ്..,
    മെയ് 16
    ദുബൈ-കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 01:00)
    അബൂദബി-തിരുവനന്തപുരം (പുറപ്പെടൽ വൈ.05:00)
    അബൂദബി- കോഴിക്കോട് (പുറപ്പെടൽ വൈ.06:00)
    മെയ് 17
    ദുബൈ-കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 12:15)
    മസ്കത്ത്-തിരുവനന്തപുരം (പുറപ്പെടൽ ഉച്ചക്ക് 01:15)
    അബൂദബി-കൊച്ചി (പുറപ്പെടൽ വൈ.03:15)
    ദുബൈ- കണ്ണൂർ (പുറപ്പെടൽ വൈ. 03:30)
    മെയ് 18
    അബൂദബി-കൊച്ചി (പുറപ്പെടൽ വൈ. 03:15)
    ദോഹ-കോഴിക്കോട് (പുറപ്പെടൽ വൈ. 03:35)
    മെയ് 19
    കുവൈത്ത്-കണ്ണൂർ (പുറപ്പെടൽ ഉച്ചക്ക് 02:10)
    ദോഹ-കണ്ണൂർ (പുറപ്പെടൽ വൈ. 06:40)
    മെയ് 20
    ദുബൈ-കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 01:00)
    കുവൈത്ത്-തിരുവനന്തപുരം (പുറപ്പെടൽ ഉച്ചക്ക് 01:45)
    സലാല-കോഴിക്കോട് (പുറപ്പെടൽ വൈ. 03:25)
    മെയ് 21
    മസ്കത്ത് – കോഴിക്കോട് (പുറപ്പെടൽ ഉച്ചക്ക് 11:25)
    ദോഹ-കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 02:05)
    ദുബൈ-തിരുവനന്തപുരം (പുറപ്പെടൽ വൈ. 03:00)
    മെയ് 22
    ബഹ്റൈൻ – തിരുവനന്തപുരം (പുറപ്പെടൽ ഉച്ചക്ക് 01:35)
    മസ്കത്ത് -കണ്ണൂർ (പുറപ്പെടൽ ഉച്ചക്ക് 02:45)
    ദുബൈ-കൊച്ചി (പുറപ്പെടൽ വൈ. 03:15)
    മെയ് 23
    ദുബൈ-തിരുവനന്തപുരം (പുറപ്പെടൽ വൈ. 01:45)
    മസ്കത്ത് -കൊച്ചി (പുറപ്പെടൽ ഉച്ചക്ക് 01:45)
    അബൂദബി-കണ്ണൂർ (പുറപ്പെടൽ ഉച്ചക്ക് 02:30)
    ദുബൈ – കോഴിക്കോട് (പുറപ്പെടൽ ഉച്ചക്ക് 03:10)
    മസ്കത്ത് – തിരുവനന്തപുരം (പുറപ്പെടൽ ഉച്ചക്ക് 03:45)

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി

    ന്യൂഡല്‍ഹി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി പെണ്‍മക്കള്‍ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കള്‍...

    കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,

    കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു....

    കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു

    ദില്ലി: ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുന്നു. ആഗസ്റ്റ് 16 മുതല്‍ ജമ്മുവിലെയും കശ്മീരിലെയും ഒരോ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനങ്ങള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍...

    ഇനി 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി, വിതരണം തടസപ്പെട്ടാല്‍ നഷ്ടപരിഹാരം അക്കൗണ്ടിലെത്തും

    ന്യൂഡല്‍ഹി: 24 മണിക്കൂറും രാജ്യത്ത് വൈദ്യുതി വിതരണം നടത്താന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഇടതടവില്ലാതെ ജനങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.വൈദ്യുതി...

    ഒരു കോവിഡ് കേസ് പോലും ഇല്ലാത്ത 100 ദിനങ്ങള്‍: ന്യൂസിലാന്‍ഡിന്റെ നേട്ടത്തില്‍ അത്ഭുദപ്പെട്ട് മറ്റു രാജ്യങ്ങള്‍ പ്രധാനമായും മൂന്ന് നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിയത്

    ലോകമെങ്ങും കൊവിഡ് ഭീതിയില്‍ ജീവിക്കുമ്‌ബോള്‍, ഒരു കോവിഡ് സമ്ബര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിവസം കഴിഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡില്‍. വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍...
    - Advertisement -

    More Articles Like This

    - Advertisement -