പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമാക്കി യുവാക്കൾ; ട്വിറ്ററിൽ തരംഗമായി ഹാഷ്ടാഗ്

0
98

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിന് ആശംസ നേരുന്ന തിരക്കിലായിരുന്നു ഇന്ന് ഒട്ടുമിക്ക സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും. എന്നാൽ മോദിയുടെ ജന്മദിനത്തെ രാജ്യത്തെ യുവാക്കൾ വരവേറ്റത് വേറൊരു തരത്തിലാണ്, ദേശീയ തൊഴിലില്ലായ്മ ദിനമാക്കി മാറ്റി അവർ ഇ ദിവസത്തെ! NationalUnemploymentDay എന്ന ഹാഷ്ടാഗ് രാവിലെ മുതൽ ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിൽ മുമ്പിലായിരുന്നു. നാൽപത് ലക്ഷം ട്വീറ്റുകളാണ് ഇ ഒരു ഹാഷ്ടാഗിൽ വന്ന് നിറഞ്ഞത്. കോവിഡ് ലോക്ക്ഡൗൺ മൂലം ജിഡിപിയിൽ 24 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെ രൂക്ഷമായ തൊഴിൽ ക്ഷാമമാണ് രാജ്യത്ത്. ഉന്നത വിദ്യാഭ്യാസം നേടിയ ഉദ്യോഗാർത്ഥികൾക്ക് തൊഴിലില്ല. കേന്ദ്ര സർക്കാർ ഒഴിവുകളിൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ അപ്രഖ്യാപിത നിയമന നിരോധനമാണ്. എന്നാൽ പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കളുടെ വാചോടാപങ്ങൾക്ക് യാതൊരു കുറവുമില്ല, ഇതൊക്കെയാണ് യുവാക്കളെ ചൊടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here