തിരുവനന്തപുരം രാജീവ് ഗാന്ധി ബിയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ആർ എസ് എസ് സൈദ്ധാന്തികനായ എം എസ് ഗോൾവാക്കറുടെ പേരിടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ അറിയിച്ചു. ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ക്യാമ്പസ് അറിവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.