ഒടുവില്‍ അധികാരകൈമാറ്റത്തിന് വഴങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് വൈറ്റ് ഹൗസിന് ട്രംപ് നിര്‍ദ്ദേശം നല്കി. ജോ ബൈഡന്റെ ഓഫിസിന് നടപടി ക്രമങ്ങള്‍ക്കായി 63 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
മിഷിഗണിലെയും ഫലം തിരിച്ചടിയായതോടെയാണ് ട്രംപ് അധികാരകൈമാറ്റത്തിന് സമ്മതിച്ചത്. ട്രംപിന്റെ തീരുമാനത്തെ ജോ ബൈഡന്റെ ടീം സ്വഗതം ചെയ്തു.
ക്യാബിനറ്റ് അംഗങ്ങളെ ജോ ബൈഡന് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.