തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് സർവകക്ഷി യോഗം; കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചേക്കും

0
136

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് സർവകക്ഷി സമ്മേളനം ആവശ്യപ്പെട്ടു, തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുന്ന പക്ഷം സുപ്രീംകോടതിയെ സമീപിക്കാനും സർവകക്ഷി യോഗത്തിൽ ധാരണയായി, ബിജെപി ഒഴികെ എല്ലാ പാർട്ടികളും കേന്ദ്ര തീരുമാനത്തെ എതിർത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനിലൂടെയാണ് സർവകക്ഷി യോഗം വിളിച്ചത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കരുതെന്നും പുറം കരാർ നൽകുന്ന പക്ഷം കേരള സർക്കാരിനെ പരിഗണിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് അവശ്യപ്പെട്ടിരുന്നു, ഇത് മറികടന്ന് കഴിഞ്ഞ ദിവസം വിമാനത്താവളം അദാനിക്ക് കൈമാറാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here