ഇന്ത്യയിൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ടൊയോട്ട; നികുതിഭാരം താങ്ങാനാവുന്നില്ലെന്ന്

0
184

ഇന്ത്യയിൽ ബിസിനസ് അവസാനിപ്പിക്കുമെന്ന് സൂചന നൽകി ടൊയോട്ട, നികുതിഭാരം താങ്ങാനാവുന്നില്ലെന്ന് ടൊയോട്ട ഇന്ത്യയുടെ വൈസ് ചെയർമാൻ വെളിപ്പെടുത്തി, എന്നാൽ ഇന്ത്യയിലെ പ്രവർത്തനം ടൊയോട്ട പൂർണമായും അവസാനിപ്പിക്കില്ല, പകരം പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയാണ്. ബ്ലൂംബെർഗ് മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ടൊയോട്ട ഇന്ത്യ വൈസ് ചെയർമാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ ജനറൽ മോട്ടോഴ്‌സ് പോലുള്ള കമ്പനികൾ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു, ഫോർഡ് മഹീന്ദ്രയുമായി യോജിച്ച് മുന്നോട്ട് പോവാനാണ് തീരുമാനിച്ചത്.

ടെലികോം മേഖലയിലും സമാനമായ രീതിയിലുള്ള നീക്കങ്ങൾ നേരത്തെ കണ്ടതാണ്, ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോൺ ഐഡിയയുമായി ചേർന്ന് പ്രവർത്തിക്കുകയാണ്.


ജിഎസ്ടിയിലെ ഏറ്റവും വലിയ സ്ളാബ് ആയ 28 ശതമാനമാണ് വാഹന നികുതി, ഒപ്പം മറ്റ് ടാക്‌സുകളും ലേവികളും ഉണ്ടാവും, ഇതാണ് വാഹന വിപണിയെ പ്രതിസന്ധിയിലാക്കിയത്. മെയിക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ടൊയോട്ട പോലുള്ളവരുടെ പിന്മാറ്റം വൻ തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here