കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,

0
36

കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,
2,02,34,463 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 7,37,814 പേരുടെ ജീവന്‍ വൈറസ് മൂലം പൊലിഞ്ഞു. 13,092,203 പേര്‍ വൈറസിന്റെ പിടിയില്‍ നിന്നും മുക്തരായി. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് രോഗബാധയില്‍ ഏറ്റവും കൂടുതല്‍. അമേരിക്കയിൽഇന്നലെ 45000 കോവിഡ് കേസ് സ്ഥിരീകരിച്ചു,ബ്രസീലിൽ മരണ സംഖ്യ ഒരു ലക്ഷം കടന്നു
രാജ്യം തിരിച്ചുള്ള കോവിഡ് കണക്കുകൾ
അമേരിക്ക-52,47,607, ബ്രസീല്‍-30,57,478, ഇന്ത്യ-22,67,153, റഷ്യ-8,92,654, ദക്ഷിണാഫ്രിക്ക-5,63,598, മെക്‌സിക്കോ-4,80,278, പെറു-4,78,024, കൊളംബിയ-3,97,623, ചിലി-3,75,044, സ്‌പെയിന്‍-3,70,060 എ്ന്നിങ്ങനെയാണ് പത്ത് രാജ്യങ്ങളിലെ കൊവിഡ് കണക്ക്. ഈ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം. അമേരിക്ക-1,66,111, ബ്രസീല്‍-1,01,857 , ഇന്ത്യ-45,353, റഷ്യ-15,001, ദക്ഷിണാഫ്രിക്ക-10,621, മെക്‌സിക്കോ-52,298, പെറു-21,072, കൊളംബിയ-13,154, ചിലി-10,139, സ്‌പെയിന്‍-28,576 എന്നിങ്ങനെയാണ്.
ഇറാനിലും ബ്രിട്ടനിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിട്ടുണ്ട്. ഇറാനില്‍ 3,28,844 പേര്‍ക്കും ബ്രിട്ടനില്‍ 3,11,641 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here