ബിജെപി റാലി നടത്തിയ ഇടങ്ങളിൽ ചാണകം തളിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ; ബിജെപി വിതച്ച സാമുദായിക വൈറസുകൾ നശിപ്പിക്കാനെന്ന്’

0
70

ബിജെപി റാലി നടത്തിയ ഇടം ചാണക വെള്ളം തളിച്ച് ശുദ്ധിയാക്കി തൃണമൂൽ കോൺഗ്രസ് പ്രവർത്തർ, പശ്ചിമ ബംഗാളിലെ ഭിർഭൂമി സിയൂരിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഇതേപ്പറ്റി തൃണമൂൽ പ്രവർത്തകരോട് ചോദിച്ചപ്പോൾ ബിജെപി വിതച്ച സാമുദായിക ഐക്യം നശിപ്പിക്കുന്ന വൈറസുകളെ കൊല്ലാനാണ് ഇങ്ങനെ ചെയതത് എന്നാണ് മറുപടി, ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ചിത്രത്തിലും തൃണമൂൽ പ്രവർത്തകർ ചാണക വെള്ളം തളിച്ചു.

ബംഗാളിൽ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയപ്പോൾ ബിജെപിയും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടൽ അതിന്റെ പാരമ്യതയിലെത്തി നിൽക്കയാണ്, ഇന്ന് പകൽ തൃണമൂൽ മന്ത്രി എംഎൽഎ സ്ഥാനം രാജി വെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here