തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; എട്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

0
88

 തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. 21 പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.

ഞായറാഴ്ച രാവിലെയാണ് ഭൂകമ്ബം ഉണ്ടായത്.റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപെട്ടത്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് വാന്‍ പ്രവിശ്യ.

ഭൂകമ്ബത്തില്‍ 1,066 കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തുര്‍ക്കിയിലെ 43 ഗ്രാമങ്ങളില്‍ ഭൂചലനമുണ്ടായി. ദുരന്തനിവാരണ സംഘം മേഖലയില്‍ എത്തിയിട്ടുണ്ട്. കിഴക്കന്‍ തുര്‍ക്കിയില്‍ കഴിഞ്ഞ മാസമുണ്ടായ ഭൂചലനത്തില്‍ 40 പേരാണ് മരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here