More

  ഏഴാം ക്ലാസുകാരിയെ മൂന്ന് വിദ്യാർഥികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി; പീഡനത്തിലേക്ക് നയിച്ചത് സ്മാർട്ട് ഫോണിലെ അശ്ലീല വിഡിയോകൾ

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതി. കോയമ്പത്തൂരിലെ സുന്ദരപുരത്താണ് സംഭവം. 15, 16 വയസുള്ള മൂന്ന് ആണ്‍കുട്ടികളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ പത്താം ക്ലാസുകാരനാണ് ആദ്യം പീഡിപ്പിച്ചത്. ശേഷം സുഹൃത്തുക്കളെ വിവരം അറിയിക്കുകയും തുടർന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

  പാമ്പ് ഉത്രയെ കടിച്ചില്ല, സൂരജ് കടിപ്പിച്ചു; സൂരജിന്റെ നിർണായക മൊഴി പുറത്ത്

  പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതിനാൽ പിതാവിനൊപ്പം സുന്ദരപുരത്ത് വാടകവീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. വീടിന്റെ ഉമസ്ഥരാണ് താഴെ നിലയില്‍ താമസിക്കുന്നത്. ഈ വീട്ടിലെ പത്താം ക്ലാസുകാരനും സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പിതാവ് ജോലിക്ക് പോയാല്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചാകും. ഈ വേളയില്‍ താഴത്തെ നിലയിലെ വീട്ടുടമസ്ഥരുടെ വീട്ടില്‍ ടിവി കാണാന്‍ പോകുന്നത് പതിവായിരുന്നു. പത്താംക്ലാസുകാരന് പിതാവ് അടുത്തിടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങികൊടുത്തിരുന്നു. സ്മാര്‍ട്ട് ഫോണില്‍ വിദ്യാര്‍ഥിയും സുഹൃത്തുക്കളും പതിവായി അശ്ലീല വീഡിയോകള്‍ കാണാന്‍ തുടങ്ങി. കഴിഞ്ഞ മാസം 20ന് പെണ്‍കുട്ടി വീട്ടില്‍ ടിവി കാണാനെത്തിയ വേളയില്‍ രണ്ടു പേര്‍ അശ്ലീല വീഡിയോ കാണുകയായിരുന്നു. ഇത് കണ്ട പെണ്‍കുട്ടി തിരിച്ചുപോകാന്‍ ഒരുങ്ങവരെ അവര്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. അശ്ലീല വീഡിയോ കാണാന്‍ ഇരുവരും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. മര്‍ദ്ദിക്കുകയും ചെയ്തു. കുതറി ഓടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രണ്ടു വിദ്യാര്‍ഥികളും ചേര്‍ന്ന് മുകളിലെ നിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു.

  മകൻ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടില്ല’; അങ്കമാലിയിൽ നവജാത ശിശുവിനെ തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി ഷൈജുവിന്‍റെ അമ്മ

  പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യ ദിവസം വിട്ടയച്ചത്. പിന്നീട് ഇടക്കിടെ പീഡനം തുടര്‍ന്നു. ഒരാഴ്ചയോളം പീഡനം തുടര്‍ന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അച്ഛനോടൊപ്പം ആശുപത്രിയിലെത്തി ചികില്‍സ തേടി. സംശയം തോന്നിയ ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് നടന്ന സംഭവം പെണ്‍കുട്ടി വിശദീകരിച്ചത്. ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

  അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ അച്ഛന്റെ ശ്രമം; തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമം


  Three students were brutally assaulted by a seventh-grader

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില; സ്വകാര്യ റിസോര്‍ട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; പങ്കെടുത്തത് പ്രമുഖരടക്കം 300ഓളം പേര്‍

  നെടുങ്കണ്ടം: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും. ശാന്തന്‍പാറയ്ക്കു സമീപം രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് വ്യവസായി നിശാപാര്‍ട്ടിയും...

  കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം;കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തിയതായി  ആരോഗ്യവകുപ്പ്. അതേ സമയം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ കണ്ടെത്താത്തത്  ആശങ്ക സൃഷ്ടിക്കുന്നു . സ്രോതസ്സ്...

  വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

  അങ്കമാലിയില്‍ പിതാവിന്റെ ആക്രമണത്തിന് ഇരയായ കുഞ്ഞ് മിടുക്കിയായി ആശുപത്രി വിട്ടു

  എറണാകുളം: പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചെത്തി. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. രണ്ടുമാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ...

  ചിലര്‍ മനഃപൂര്‍വം രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കടകംപള്ളി

  തിരുവനന്തപുരം: ചിലര്‍ മനഃപൂര്‍വം രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം നിരോധിക്കും . നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍...
  - Advertisement -

  More Articles Like This

  - Advertisement -