നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ നിന്നും പബ്‌ജി എങ്ങനെ ഒഴിവായി?; പബ്ജി നിരോധിക്കാതിരുന്നതിന്റെ കാരണം ഇതാണ്….

0
643

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്റെ സാഹചര്യവും രാജ്യസുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് 59 ചൈനീസ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ ഇന്നലെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിക് ടോക്, ഹെലോ, വിചാറ്റ്, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍ തുടങ്ങി രാജ്യത്ത് ജനകീയമായിരുന്ന നിരവധി ആപ്ലിക്കേഷനുകളും കേന്ദ്ര സർക്കാരിന്റെ നിരോധനത്തിൽ ഉൾപെടും. ഇതിൽ ഏറെ ജനപ്രീയ ആപ്പാണ് ടിക് ടോക്. എന്നാൽ ടിക് ടോക് പോലെ ജനകീയമായ മറ്റൊരു ആപ്പാണ് പബ്ജി. നിരോധിക്കപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ നിന്നും എങ്ങനെ പബ്ജി ഒഴിവായെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകാം.

ഇന്ത്യയുടെ ഡിജിറ്റൽ സ്‌ട്രൈക്കിനെതിരെ നിലപാട് കടുപ്പിച്ച് ചൈന; ഇന്ത്യന്‍ പത്രങ്ങളും വെബ്സൈറ്റുകളും ചൈന നിരോധിച്ചു

പലരും കരുതുന്നതുപോലെ പബ്ജി എന്നത് ചൈനീസ് നിര്‍മ്മിത ആപ്ലിക്കേഷനല്ലെന്നതാണ് ഒന്നാമത്തെ കാരണം. ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ ബ്ലൂഹോളാണ് പബ്ജിയുടെ നിര്‍മ്മാതാക്കള്‍. എങ്കില്‍ പോലും വിതരണം ചൈനീസ് കമ്പനിയായ ടെസന്റ് ഏറ്റെടുത്തതോടെയാണ് പബ്ജിയുടെ കുതിപ്പ് തുടങ്ങിയത്. പബ്ജിക്ക് പിന്നിലെ ചൈനീസ് സ്വാധീനം ഒഴിവാക്കാന്‍ സാധിക്കില്ലെങ്കിലും ഈ ആപ്ലിക്കേഷന് ചൈനീസ് ദക്ഷിണകൊറിയന്‍ സംയുക്ത ഉടമസ്ഥതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ തന്നെയാണ് പബ്‌ജി നിരോധിക്കാത്തതും. എന്നാൽ അടുത്ത അടുത്തഘട്ടത്തിലെ നിരോധത്തില്‍ പബ്ജി ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

പെട്രോൾ- ഡീസൽ വില വർധന സാധാരണക്കാരെ ബാധിച്ചിട്ടില്ല; എല്ലാം പാവങ്ങള്‍ക്ക് വേണ്ടിയാണ്; വിശദീകരണവുമായി പെട്രോളിയം മന്ത്രി

This is the reason why pubg is not banned….

LEAVE A REPLY

Please enter your comment!
Please enter your name here