More

    തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

    Latest News

    മിന്നലേറ്റ് 23 പേര്‍ മരിച്ചു

    പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

    പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

    ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

    മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

    ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

    (www.big14news.com)തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍കോട് വരെ ഇപ്പോഴത്തെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത്.

    തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷനുകള്‍. പദ്ധതി ചെലവ് 63,941 കോടി രൂപയാണ്. പദ്ധതി തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിപിആര്‍ ഇനി റെയില്‍വെ ബോര്‍ഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവ അംഗീകരിക്കണം. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്‍റെ തത്വത്തിലുള്ള അംഗീകാരം 2019 ഡിസംബറില്‍ ലഭ്യമായിരുന്നു.

    രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍കൂടി 15 മുതല്‍ 25 മീറ്റര്‍ മാത്രം വീതിയില്‍ സ്ഥലം ഏറ്റെടുത്തു പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മികച്ച പ്രതിഫലം നല്‍കാനാണ് ഉദ്ദേശിക്കുന്നത്

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്

    ചെന്നൈ : ചലചിത്ര താരങ്ങളായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി....

    ഇന്ത്യക്കാർക്ക് തിരിച്ചടിയായി ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ; രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജൂലായ് 31 വരെയില്ല

    ന്യൂഡൽഹി: രാജ്യത്ത് ഷെഡ്യൂൾ ചെയ്ത അന്താരാഷ്‌ട്ര വിമാന സർവീസുകൾ ജൂലായ് 31 വരെ നിറുത്തിവയ്ക്കുമെന്ന് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു. എന്നാൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ ചില അന്താരാഷ്‌ട്ര ഷെഡ്യൂൾ...

    മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ ഗാനം യൂട്യൂബില്‍ അറുപത് മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുന്നു

    സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. വില്ലനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്,...

    കൊറോണക്കെതിരാ യ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

    ദില്ലി: കൊറോണക്കെതിരായ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ വിശദീകരണവുമായി ഐസിഎംആര്‍. കോവാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍ വിശദീകരിച്ചു. പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉണ്ട്. ഇതനുസരിച്ചാണ് മുന്നോട്ട്...

    മിന്നലേറ്റ് 23 പേര്‍ മരിച്ചു

    പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. ഇതുകൂടാതെ, സരണ്‍, കൈമൂര്‍, പാറ്റ്ന,...
    - Advertisement -

    More Articles Like This

    - Advertisement -