തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി നിര്‍ബന്ധിക്കുന്നുവെന്ന ശബ്ദസന്ദേശം തന്റെത് തന്നെയെന്ന് സ്വപ്ന സുരേഷ്.ശബ്ദ രേഖയുടെ ആധികാരികത സൈബര്‍ സെല്‍ പരിശോധിയ്ക്കുമെന്നും ഡിഐഡജി പറഞ്ഞു. എന്നാല്‍ പുറത്ത് വന്ന ശബ്ദരേഖ എപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് അറിയില്ലെന്നും സ്വപ്ന ഡിഐജിക്ക് മൊഴി നല്കി.
സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വപ്നയുടേതെന്ന പേരില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നതില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡിഐജി അജയ്കുമാറിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഡിഐജിയുടെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്കിയാല് കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.