റീപോ നിരക്ക് 0.40 ശ​ത​മാ​നം കുറച്ച്‌ ആ​ര്‍​ബി​ഐ; സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് റിസർവ് ബാങ്ക് ഗവര്‍ണര്‍

0
48

മുംബൈ (www.big14news.com): റീപോ നിരക്ക് കുറച്ച്‌ റിസര്‍വ് ബാങ്ക് , സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. റീപോ നിരക്ക് 0.40 ശതമാനമാണ് കുറച്ചത്. റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് ആ​ണ് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്

രാ​ജ്യ​ത്ത് പ​ണ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി. ഇ​തോ​ടെ റി​പ്പോ നി​ര​ക്ക് നാ​ലു ശ​ത​മാ​ന​മാ​യി. റി​വേ​ഴ്‌​സ് റീ​പോ നി​ര​ക്ക് 3.75 ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന്‌ 3.35 ശ​ത​മാ​ന​മാ​ക്കി​യും കു​റ​ച്ചു. വാ​യ്പ മൊ​റോ​ട്ടോ​റി​യം ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടി. എ​ട്ടു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക പാ​ക്കേ​ജും ആ​ര്‍​ബി​ഐ പ്ര​ഖ്യാ​പി​ച്ചു. നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ച്ചു തു​ട​ങ്ങി​യ​താ​യി ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

2020-21ലെ ​വ​ള​ര്‍​ച്ച നെ​ഗ​റ്റീ​വി​ലെ​ത്തും. ക​യ​റ്റു​മ​തി 30 വ​ര്‍​ഷ​ത്തെ താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലാ​ണ് ഉ​ള്ള​ത്. ആ​ഗോ​ള സ​മ്ബ​ദ് വ്യ​വ​സ്ഥ മാ​ന്ദ്യ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. ഈ ​പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ക്ക് ശേ​ഷി​യു​ണ്ടെ​ന്നും ശ​ക്തി​കാ​ന്ത ദാ​സ് വ്യ​ക്ത​മാ​ക്കി.

ജൂ​ണി​ലാ​യി​രു​ന്നു പ​ണ​വാ​യ്പ ന​യ​യോ​ഗം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
D

LEAVE A REPLY

Please enter your comment!
Please enter your name here