150ലധികം സ്റ്റാര്‍ട്ടപ്പുകളുമായി പ്രധാനമന്ത്രിയുടെ സംവാദം ഇന്ന്

രാജ്യത്തെ 150ലധികം സ്റ്റാര്‍ട്ടപ്പുകളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം സംവദിക്കുക.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഡിപിഐഐടിയും, വാണിജ്യ-വ്യവസായ മന്ത്രാലയവുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

എന്റര്‍പ്രൈസ് സിസ്റ്റംസ്, ബഹിരാകാശം, ഇന്‍ഡസ്ട്രി 4.0, സെക്യൂരിറ്റി, ഫിന്‍ടെക്, പരിസ്ഥിതി, കൃഷി, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുക്കും. സുസ്ഥിര വികസം, പ്രാദേശികം മുതല്‍ ആഗോളം വരെ, ഭാവിയുടെ സാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി 150ഓളം വരുന്ന സ്റ്റാര്‍ട്ടപ്പുകളെ ആറ് വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.