രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു; പുതുതായി സ്ഥിരീകരിച്ചത് 86,508 പേര്‍ക്ക്

0
16

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നതായി കണക്കുകള്‍. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 86,508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. 24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 46,74,987 പേര്‍ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ഇതനുസരിച്ച് 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,66,382 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ 21,029 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, ആന്ധ്രയില്‍ 7,228 പേര്‍ക്കും ഉത്തര്‍പ്രദേശ് 5234 പേര്‍ക്കും രോഗം സ്ഥിരീകരിച്ചപ്പോള്‍ കര്‍ണാടകത്തില്‍ 6997 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ കേരളത്തിലും പ്രതിദിന രോഗബാധ അയ്യായിരം കടന്നിരുന്നു. അതിനിടെ പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here