ലോക്ഡൗണിൽ ജോലിയില്ല; യുവാവിനെ ഭാര്യയും അമ്മയും ചേർന്ന് അടിച്ചുകൊന്നു

0
737

ലോക്ഡൗൺ കാലയളവിൽ ജോലിയില്ലാതായ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്‍ഡ്വായിലാണ് സംഭവം. മെയ് 24 നാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലിരിക്കെ മെയ് 27നാണ് മരിക്കുന്നത്.മധ്യപ്രദേശിലെ ഖാണ്‍ഡ്വായിലെ രമേശ്(35) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ലീലയെയും ലീലയുടെ ‘അമ്മ പ്രേം ഭായിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ലോക്ക്ഡൗണില്‍ ജോലി കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മെയ് 24ന് രമേശും ഭാര്യ ലീലയും തമ്മില്‍ തര്‍ക്കമായി. തർക്കം രൂക്ഷമായതോടെ രമേശിനെ ലീലയും അമ്മ പ്രേം ഭായ്‍യും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രമേശിന്‍റെ അമ്മയും സഹോദരനും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. രമേശിന്‍റെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് ലീല്, പ്രേം ഭായ് എന്നിവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

read also: നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ ഓടിത്തുടങ്ങും; സമയവിവരപ്പട്ടിക ഇപ്രകാരം

also read: 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു; അപകടം, മാതാപിതാക്കൾ ക്വാറന്റീനിൽ കഴിയവെ

read also: കോവിഡ് ബാധിച്ച് മരിച്ച രോ​ഗിയെ കുടുംബാം​ഗങ്ങൾ അറിയാതെ സംസ്കരിച്ചു; സംസ്കാരം നടത്തിയത് കുടുംബാം​ഗങ്ങൾ ക്വാറന്റൈനിൽ കഴിയവേ

LEAVE A REPLY

Please enter your comment!
Please enter your name here