നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ ഓടിത്തുടങ്ങും; സമയവിവരപ്പട്ടിക ഇപ്രകാരം

0
444

ലോക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര തീവണ്ടികൾ ഓടിത്തുടങ്ങും. ട്രെയിനുകളുടെ സമയവിവരപ്പട്ടിക റെയിൽവേ പുറത്തുവിട്ടുണ്ട്.

നാളെ മുതലുള്ള തീവണ്ടികളുടെ സമയവിവരപ്പട്ടിക ഇപ്രകാരം

■തിരുവനന്തപുരം–കോഴിക്കോട്‌ ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന്‌ പുലർച്ചെ 5.45ന്‌ പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന്‌ പകൽ 1.45ന്‌ (എല്ലാദിവസവും).

■തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന്‌ പകൽ 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന്‌ പുലർച്ചെ 4.50ന്‌ പുറപ്പെടും (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ).

■തിരുവനന്തപുരം–ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന്‌ പകൽ 9.30ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌ (എല്ലാദിവസവും).

■എറണാകുളം ജങ്‌ഷൻ- നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന്‌ പകൽ 1.15ന്‌ പുറപ്പെടും. മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന്‌ രാവിലെ 9.15ന്‌ (എല്ലാ ദിവസവും)

■എറണാകുളം ജങ്‌ഷൻ- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽനിന്ന്‌ രാത്രി 9.35ന്‌.

■തിരുവനന്തപുരം സെൻട്രൽ –എറണാകുളം ജങ്‌ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച പകൽ 7.45 മുതൽ സർവീസ്‌ ആരംഭിക്കും.

■എറണാകുളം ജങ്‌ഷൻ– തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന്‌ പുറപ്പെടും.

■തിരുച്ചിറപ്പള്ളി–നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ്‌ തിങ്കളാഴ്‌ച പകൽ ആറുമുതൽ സർവീസ്‌ ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന്‌‌‌ നാഗർകോവിലിൽനിന്ന്‌ പുറപ്പെടും.

ടിക്കറ്റുകൾ ഓൺലൈനായും തെരഞ്ഞെടുത്ത ‌ കൗണ്ടറുകൾവഴിയും ബുക്ക്‌ ചെയ്യാം. മാസ്‌ക്‌‌ ധരിച്ചെത്തുന്നവർക്കേ ടിക്കറ്റ്‌ നൽകൂ.

തിരുവനന്തപുരം – ലോക്‌മാന്യതിലക്‌ നേത്രാവതി എക്‌സ്‌പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്‌റ്റോപ്‌ ഒഴിവാക്കി. തിരൂർ സ്റ്റോപ്‌ നിലനിർത്തി. എറണാകുളം ജങ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കി.

ഞായറാഴ്‌ചകളിൽ ടിക്കറ്റ്‌ കൗണ്ടർ തുറക്കില്ല. സമ്പൂർണ ലോക്‌ഡൗൺ ആയതിനാൽ ഞായറാഴ്‌ചകളിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക്‌ ചെയ്യാം.

യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ

യാത്രക്കാർ ഒന്നര മണിക്കൂർ മുമ്പ് റെയിൽവെ സ്റ്റേഷനിൽ എത്തണം
ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രം പ്രവേശനം
ജനറൽ കംപാർട്ട്മെൻ്റിൽ യാത്ര അനുവദിക്കില്ല
യാത്രക്കാർ സംസ്ഥാന സർക്കാരുകളുടെ ക്വാറൻ്റൈൻ ചട്ടങ്ങൾ പാലിക്കണം
പാൻട്രി പ്രവർത്തിക്കില്ല
എ സി സ്ലീപ്പർ കോച്ചുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും വൈദ്യ പരിശോധന

coustry: asianet news, indian railway

read also: കോവിഡ് ബാധിതർക്കൊപ്പം ലോക്കപ്പില്‍ 11 മണിക്കൂര്‍; ശേഷം എട്ട് തവണ ബസ്സിൽ യാത്ര; ആശങ്ക…

read also: 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു; അപകടം, മാതാപിതാക്കൾ ക്വാറന്റീനിൽ കഴിയവെ

read also: മദ്യം വില്ലനായി; 48 മണിക്കൂറുകള്‍ക്കിടെ മദ്യലഹരിയിൽ സംസ്ഥാനത്ത് നാല് കൊലപാതകങ്ങള്‍; മദ്യലഹരിയില്‍ തമ്മിലടിച്ച് പൊലീസുകാരും (വിശദമായ റിപ്പോർട്ട്)

LEAVE A REPLY

Please enter your comment!
Please enter your name here