ഇസ്രയേലില്‍ ചരിത്രാതീത കാലത്തെ ഭീമന്‍ ആനയുടെ കൊമ്പ് കണ്ടെത്തി

Must Read

ഇസ്രായേൽ: ചരിത്രാതീതകാലത്ത് മെഡിറ്ററേനിയൻ പ്രദേശത്ത് വിഹരിച്ചിരുന്ന ആനയുടെ കൊമ്പിന്‍റെ ഫോസിൽ കണ്ടെത്തി. തെക്കൻ ഇസ്രായേലിലെ ഒരു ഉത്ഖനനത്തിനിടെയാണ് ഇത് കണ്ടെത്തിയത്. ഈ കണ്ടുപിടിത്തം ഈ പ്രദേശത്തെ പ്രാചീനകാല ജീവികളെ കുറിച്ചുള്ള ധാരണകള്‍ നല്‍കുന്നതാണ് എന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ഇതിന് 2.5 മീറ്റർ നീളമുണ്ട്. വംശനാശഭീഷണി നേരിട്ടിരുന്ന സ്‌ട്രെയ്റ്റ്-ടസ്‌ക്ഡ് എലിഫന്റുകള്‍ എന്നറിയപ്പെടുന്ന നെടുനീളന്‍ കൊമ്പുള്ള ആനയുടേതാണിത്. ഇതിന് 500,000 വർഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റ് ജീവികളുടെ അവശിഷ്ടങ്ങളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തി.

“ഇസ്രായേലിലോ സമീപ പ്രദേശങ്ങളിലോ കണ്ടെത്തിയ ചരിത്രാതീത കാലത്തെ ഏറ്റവും വലിയ ആനക്കൊമ്പാണിത്”, ഇസ്രായേൽ പുരാവസ്തു അതോറിറ്റിയിലെ ചരിത്രകാരനും ഉത്ഖനനങ്ങളുടെ ഡയറക്ടറുമായ അവി ലെവി പറഞ്ഞു.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This