കൊവിഡ് കാലത്ത് തന്നെ പരിപാലിച്ചതിന് വയോധികന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയത് ഡോക്ടര്‍മാര്‍… വൈറലായി ചിത്രം

0
435

ന്യൂഡല്‍ഹി: കൊറോണയില്‍ നിന്ന് മുക്തനായ വയോധികന്‍ തന്റെ സ്‌നേഹസമ്മാനമായി ഡോക്ടര്‍ക്ക് നല്‍കിയ സാധനംകണ്ട് ഞെട്ടിയത് ഡോക്ടര്‍. നേടിയ ഇദ്ദേഹം തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് സമ്മാനമായി നല്‍കിയത് സ്വന്തം പാടത്ത് വിതച്ച് കൊയ്ത അരിയാണ്. സമ്മാനമായി അരി ലഭിച്ച ഡോക്ടര്‍ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡോക്ടര്‍ ഉര്‍വി ശുക്ലയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 15 ദിവസം കൊവിഡ് 19 ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന പൗരന്‍ സുഖം പ്രാപിച്ചു. 12 ദിവസം അദ്ദേഹം വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. ഡോക്ടറുടെ കുറിപ്പും അരിയുടെ ചിത്രവും ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ട്വീറ്റിന് പ്രതികരണമറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here