പോക്‌സോ കേസിലെ പ്രതി കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നതിനിടെ നഴ്‌സിന്റെ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെട്ടു

0
146

കൊച്ചി: കോവിഡ് പോസിറ്റീവായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി നഴ്‌സിന്റെ മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കല്‍ വീട്ടില്‍ മുത്തുരാമകൃഷണന്‍ കോവിഡ് പോസിറ്റീവ് ആയത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രക്ഷപെടുന്ന സമയത്ത് കാവി മുണ്ടും ചുവന്ന ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. മുടി നീട്ടി വളര്‍ത്തിയിട്ടുള്ള പ്രതിയെ കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here