തിരുവനന്തപുരത്തെ പൊഴിയൂർ സ്വദേശി ജോണിന്റെ മരണത്തിൽ ദുരൂഹത. ജോണിന്റെ മരണകാരണം ഹൃദയാഘാതമെന്ന ഭാര്യയുടെ ആദ്യവാദം തള്ളി അച്ഛനും സഹോദരിയും രംഗത്തെത്തിയതോടെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ജോണിന്റെ മൃതദേഹം സെമിത്തേരിയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടത്തുന്നത്.
കഴിഞ്ഞ മാർച്ച് 6-ന് രാത്രിയാണ് പൊഴിയൂരിലെ പരുത്തിയൂർ സ്വദേശി ജോൺ മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ഭാര്യയും മക്കളും ആദ്യം ജോണിന്റെ മറ്റ് ബന്ധുക്കളോട് പറഞ്ഞത്. തൊട്ടടുത്ത ദിവസം സംസ്ക്കരിക്കുകയും ചെയ്തു. എന്നാൽ മരിച്ച ദിവസം മൃതദേഹത്തിന് അടുത്ത് നിൽക്കാൻ പോലും അനുവദിക്കാത്തതിൽ ദുരൂഹത തോന്നിയെന്ന് ജോണിന്റെ സഹോദരി പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഭാര്യയും മക്കളും പറഞ്ഞത്. ഇതിൽ അസ്വാഭാവികത തോന്നിയ അച്ഛനും സഹോദരിയും പൊലീസിനെ സമീപിക്കുകയായിരുന്നു.”കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് അവർ ഞങ്ങളെ വല്ലാതെ നിർബന്ധിച്ചു. ചേട്ടന്റെ മരണകാരണം ഞങ്ങൾക്ക് അറിയണം”, എന്ന് ജോണിന്റെ സഹോദരി ലീൻമേരി പറയുന്നു.
എന്നാൽ, കടബാധ്യത മൂലം ജോൺ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഭാര്യയും മക്കളും പൊലീസിന് നൽകിയ മൊഴി. ആത്മഹത്യയാണെന്ന് പറഞ്ഞാൽ മൃതദേഹം പള്ളി സെമിത്തേരിയിൽ അടക്കാനാകില്ല. അതിനാലാണ് ഹൃദയസ്തംഭനമെന്ന് അന്ന് പറഞ്ഞതെന്ന് ഇവർ പൊലീസിനോട് പറയുന്നു.
RECENT POSTS
കോവിഡ് ഭീതി; നെതർലാൻഡിൽ ആയിരക്കണക്കിന് നീര്‍നായ്ക്കളെ വിഷവാതകം ശ്വസിപ്പിച്ച് കൊന്നു
രാത്രി കർഫ്യുവിൽ ഇളവുമായി കേന്ദ്ര സർക്കാർ
The death of John, a native of Pozhiyur, Thiruvananthapuram