വളവട്ടണം പാലത്തില്‍ നിന്നും ചാടിയ യുവാവിനെ രക്ഷിക്കാന്‍ പുഴയില്‍ ചാടി കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

0
126

കണ്ണൂര്‍: വളപട്ടണം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിക്കാനായി പുഴയില്‍ ചാടി കാണാതായ മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ വടക്കന്‍ വാര്‍ത്തയിലെ റിപ്പോര്‍ട്ടര്‍ കെ വി വിജിത്തിന്റെ മൃതദേഹമാണ് അഴിമുഖത്ത് നിന്നും കണ്ടെത്തിയത്. പാടിയോട്ടുചാല്‍ ഏച്ചിലാപാറ സ്വദേശിയാണ് മരിച്ച വിജിത്ത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കയ്യൂരിലെ പി. പ്രമോദിന്റെ ഭാര്യ ബേബിയും മകനായ പ്രബിനു(20)മാണ് വിജിത്ത് ഓടിച്ചിരുന്ന കാറിലുണ്ടായിരുന്നത്.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന പ്രബിനെ ഡോക്ടറെ കാണിച്ച് തിരിച്ചുവരവേയാണ് സംഭവം. പാലത്തിന് മുകളിലെത്തിയ കാറില്‍ നിന്നും പ്രബിന്‍ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇത് കണ്ടയുടന്‍ കാര്‍ നിര്‍ത്തിയ വിജിത്ത് ഇയാളെ രക്ഷിക്കാനായി പിറകെ ചാടുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പോലീസും പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ കോസ്റ്റല്‍ പോലീസ് വാര്‍ഡനായ വില്യംസ് ചാള്‍സണാണ് ആദ്യം പുഴയില്‍ ചാടിയ പ്രബിനെ രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here