കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുക പി എഫില്‍ ലയിപ്പിക്കുന്നു

0
39

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും പിടിച്ച തുക പിഎഫില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനം. ആറു ദിവസത്തെ ശമ്പളമാണ് 9% പലിശയോടെ അഞ്ചു മാസങ്ങളിലായി പിടിച്ചത്. ഒരു മാസത്തെ ശമ്പളമാണ് ഇങ്ങനെ സര്‍ക്കാരിനു ലഭിച്ചത്. 20,000 രൂപയില്‍ കുറവു ശമ്പളമുള്ളവര്‍ക്ക് സാലറി ചാലഞ്ച് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇത്തരത്തില്‍ മാറ്റിവച്ച ശമ്പളം തിരികെ നല്‍കുമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here