നിനക്കുമില്ലേ വീട്ടില്‍ ഒരു അമ്മയൊക്കെ;നിന്റെയൊക്കെ മനസ്സ് കല്ലാണോ? ഇത് ചെയ്തവരോട് പൊറുക്കില്ല; പൊട്ടിക്കരഞ്ഞ് താര കല്യാണ്‍

0
178

തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ സീരിയല്‍ നടി താരാ കല്യാണ്‍. സമൂഹമാധ്യമത്തില്‍ പങ്കുവച്ച്‌ വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നല്‍കണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു. കുറേ പേര്‍ അത് ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ ബാക്ഗ്രൗണ്ട് നിങ്ങള്‍ക്കറിയാമോ. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ട് ഭഗവാനെ കൂട്ടുപിടിച്ച്‌, ഗുരുവായൂരപ്പന്റെ കൈപിടിച്ച്‌ നടത്തിയ കല്യാണം. ആ കല്യാണത്തിനിടയ്ക്ക് എപ്പോഴോ ഒരു അവസരത്തിലുണ്ടായ ഒരു വീഡിയോ ക്ലിപ്പിന്റെ ഒരു ഭാഗമെടുത്ത് ചിത്രമാക്കിയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. അത് പോസ്റ്റ് ചെയ്ത മഹാനോട് ചോദിക്കട്ടെ, നിന്റെയൊക്കെ മനസ്സ് കല്ലാണോ. നിനക്കുമില്ലേ വീട്ടില്‍ അമ്മ. നിന്നെ ഇങ്ങനെയാണോ വളര്‍ത്തിയത്. ഈ ജന്മം ഞാനെന്ന വ്യക്തി നിന്നോട് ഒരിക്കലും പൊറുക്കില്ല. നിന്നെ പ്രസവിച്ച അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടെയെന്നും താര കല്യാണ്‍ പറയുന്നു. ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം. അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാണ്‍. അമ്മ സുബ്ബലക്ഷ്മിയും നടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here