More

    ‘എന്റെ വ്യക്തിപരമായ കാര്യത്തിൽ നിങ്ങൾ ഇത്രയധികം വികാരഭരിതരാവുന്നതിൽ നന്ദിയുണ്ട്’; സൈബർ ആക്രമണങ്ങൾക്കെതിരെ മാനനഷ്ട കേസുമായി സാമന്ത

    Must Read

    യൂട്യൂബ് ചാനലുകള്‍ക്കെതിരെ മാനനഷ്‌ട കേസുമായി നടി സമന്ത പ്രഭു. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനാണ് സുമന്‍ ടിവി, തെലുങ്ക് പോപ്പുലര്‍ ടിവി, ചില യൂട്യൂബ് ചാനലകുള്‍ക്കെതിരെയാണ് സമന്ത പരാതി നല്‍കിയത്.

    ഇതിന് പുറമെ വെങ്കിട്ട് റാവു എന്ന അഭിഭാഷകനെതിരെയും സമാന്ത കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച്‌ മോശമായി സംസാരിക്കുകയും, തനിക്ക് പ്രണയ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതിലുമാണ് കേസ്. അടുത്തിടെയാണ് സമാന്തയും നടന്‍ നാഗചൈതന്യയും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ഇതിനു പിന്നാലെയാണ് നടിക്കു നേരെ വലിയ സൈബര്‍ ആക്രമണം നടന്നത്. ഇതിനെതിരെ സമന്ത പ്രതികരിച്ചിരുന്നു.

    “എന്റെ വ്യക്തിപരമായ കാര്യത്തില്‍ നിങ്ങള്‍ ഇത്രയധികം വികാരഭരിതരാവുകയും എന്നോട് സ്‌നേഹവും സഹാനുഭൂതിയും പ്രകടപ്പിക്കുകയും ചെയ്യുന്നതില്‍ നന്ദിയുണ്ട്. അതോടൊപ്പം തന്നെ നിങ്ങള്‍ പറയുന്ന കള്ളക്കഥകളില്‍ നിന്ന് എന്നെ പ്രതിരോധിക്കുകയും ചെയ്യുന്നു. എനിക്ക് പ്രണയബന്ധങ്ങളുണ്ടായിരുന്നെന്നും കുട്ടികളെ വേണ്ടായിരുന്നെന്നും അവസരവാദിയാണെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഗര്‍ഭച്ഛിത്രം നടത്തിയെന്നും അവര്‍ പറയുന്നു.”

    – ഇതായിരുന്നു സമന്തയുടെ വാക്കുകള്‍. വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞത് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒന്നാണ്,അതിനിടയിലാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍.ഇതിനല്ല മറ്റൊന്നിനും എന്നെ തകര്‍ക്കാനാവില്ലന്ന് സമാന്ത പ്രതികരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

    തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന്...

    More Articles Like This