ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

0
262

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഫ്രാൻസിൽ ഉടലെടുത്ത അക്രമങ്ങൾക്ക് അവസാനമില്ല, ഫ്രാൻസിലെ നീസ് നഗരത്തിൽ ക്രൈസ്തവ ദേവാലയത്തിൽ അതിക്രമിച്ച് കയറിയ തീവ്രവാദി ഒരു യുവതിയെ കഴുത്തറുത്തത് ഉൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തി. കൊലപാതകി ഇസ്ലാം മത വിശ്വാസിയാണെന്നാണ് പ്രാഥമിക വിവരം, ഇയാൾ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച് കൊണ്ടാണ് കൊല നടത്തിയതെന്ന് നീസ് സിറ്റി മേയർ ക്രിസ്ത്യൻ സ്‌ട്രോസി പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. നീസിലെ ലോകപ്രശസ്‌തമായ നോത്രഡാം കത്തീഡ്രലിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഏതാനും ദിവസങ്ങൾ മുൻപ് പാരീസിൽ പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ തുടർച്ചയാണ് അക്രമ സംഭവങ്ങൾ എന്നാണ് വിലയിരുത്തൽ.


കാർട്ടൂൺ വിഷയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഇസ്ളാം മതവിശ്വാസികളെ ഒന്നടങ്കം കുറ്റപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അറബ് മുസ്ലിം രാജ്യങ്ങൾ ഫ്രഞ്ച് വസ്തുക്കൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയിരുന്നു.

അക്രമ സംഭവങ്ങളെ അപലപിച്ച് ഫ്രാൻസിലെ മുസ്ലിം സംഘടനകൾ രംഗത്ത് വന്നു, ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് മീലാദ് ആഘോഷങ്ങൾ ഒഴിവാക്കാൻ ഫ്രഞ്ച് കൗൺസിൽ ഫോർ ദി മുസ്ലിം ഫെയ്ത്ത് എന്ന സംഘടന ആഹ്വാനം ചെയ്‌തു.

അതേസമയം സൗദിയിലെ ഫ്രഞ്ച് കോൺസുലേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്‌തു, പരിക്കേറ്റ ജീവനാക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here