സ്വര്‍ണക്കടത്തുമായി ഭീകരബന്ധം, കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷണം; രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ശക്തിപ്രാപിക്കുന്നു

0
56

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 17 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. സമൂഹ മാധ്യമങ്ങള്‍ വഴി ആശയ പ്രചാരണം നടക്കുന്നതായും വിദേശ ഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയില്‍ ഉണ്ടെന്നു യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് കേരളത്തില്‍ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിര്‍ദേശം കൈമാറിയത്. സ്വര്‍ണക്കടത്തു കേസിനു ഭീകരബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here