More

  പണവും ചായയും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കും, ആളൊഴിഞ്ഞ പറമ്പിലും വീട്ടിലും വച്ച് പീഡനം; പരിയാരത്ത് 17കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നുപേരെ അറസ്റ്റു ചെയ്തു

  Latest News

  സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കാൻ യു.എ.ഇ അധികൃതർ

  സ്വർണ്ണക്കടത്ത് കേസില്‍ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുന്നത് .

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് എനിക്ക് സഹതാപം: കെ.ടി ജലീല്‍

  കലാപകാരികൾക്ക് എന്‍റെ ചലനങ്ങളുടെ വിവരം നൽകുന്ന മീഡിയ സുഹൃത്തുക്കളോട് തനിക്ക് സഹതാപമെന്ന് കെ ടി ജലീൽ. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.ഒരു മുടിനാരിഴ പോലും...

  വി.ടി ബൽറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം...

  കണ്ണൂര്‍: പരിയാരത്ത് പണവും ചായയും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പോക്‌സോ ചുമത്തി പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. 2017ലാണ് കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടില്‍ കൊണ്ടുപോയി വാസു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു.

  കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമന്‍ കഴിഞ്ഞ ജൂണ്‍ 24 നാണ് പീഡിപ്പിച്ചത്. കുഞ്ഞിരാമനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഓഗസ്റ്റ് ഏഴിന് രാവിലെ 17കാരനെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയാണ് മോഹനന്‍ പീഡനത്തിന് ഇരയാക്കിയത്. ഈ സംഭവങ്ങള്‍ക്ക് ശേഷം കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മാവനാണ് ആദ്യം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡനവിവരം പുറത്തുവന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വർണ്ണക്കടത്ത് ഡി വൈ എഫ് ഐ സമരരംഗത്തേക്ക്

  സ്വർണ്ണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ സമരത്തിലേക്ക്. കേന്ദ്രമന്ത്രി v മുരളിധരനെതിരെയാണ് സമരം നടത്തുന്നത്. കൊച്ചിയിലാണ് സമരം.

  ഭാര്യയെ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തി, വിറകുകമ്പുകൊണ്ടുള്ള ഏറില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; ബന്ധുവായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസ്

  കൊല്ലം: വാക്കുതര്‍ക്കത്തിനിടെ വിറകുകമ്പുകൊണ്ടുള്ള ഏറില്‍ തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊല്ലം പോളയത്തോട് നാഷനല്‍ നഗര്‍10ല്‍ ഷാഫി (60) മരിച്ച...

  വി.ടി ബൽറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപടെയുളള...

  സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനം

  വയനാട്: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ...

  ഉപജീവനമാര്‍ഗമായ പശുവിനെ കൊന്നതിന് പകരം വീട്ടാന്‍ കാത്തിരുന്നത് ഒന്നരവര്‍ഷം; മൂന്നാറിലെ പുലിമുരുകനെ അറസ്റ്റു ചെയ്തു

  മൂന്നാര്‍: ഒന്നരവര്‍ഷം മുമ്പ് ഉപജീവനമാര്‍ഗമായ പശുവിനെ കൊന്നതിന് പകരം പുള്ളിപ്പുലിയെ വകവരുത്തിയ തോട്ടം തൊഴിലാളി അറസ്റ്റിലായി. മൂന്നാറിലെ കന്നിമല എസ്റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ കഴിഞ്ഞ എട്ടാം തിയതി ചത്ത നിലയില്‍...
  - Advertisement -

  More Articles Like This

  - Advertisement -