ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്; ഇറക്കുമതി തീരുവയിളവ് പിന്‍വലിച്ചാല്‍ വിലക്കയറ്റമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് നിര്‍മ്മാതാക്കള്‍

0
52

ന്യൂഡല്‍ഹി: ടിവി പാനലുകള്‍ക്ക് നല്‍കിയിരുന്ന തീരുവ ഇളവ് അവസാനിക്കാന്‍ പോകുന്നൂവെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ടെലിവിഷനുകള്‍ക്ക് ഒക്ടോബര്‍ മാസത്തോടെ വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ടിവി പാനലുകള്‍ക്ക് 5 ശതമാനം ഇറക്കുമതി തീരുവ ഇളവാണ് പ്രഖ്യാപിച്ചിരുന്നത്. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി അടക്കമുള്ള കമ്പനികള്‍ നിരീക്ഷിക്കുന്നത്. വലിയ സ്‌ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ് ഈ വിലക്കയറ്റം രൂക്ഷമാവുക.

32 ഇഞ്ച് ടെലിവിഷനുകളില്‍ 600 രൂപ മുതലും, 42 ഇഞ്ച് ടെലിവിഷനുകള്‍ക്ക് 1200 മുതല്‍ 1500 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് നിരീക്ഷണം. ഇറക്കുമതി തീരുവയിളവ് പിന്‍വലിച്ചാല്‍ വിലക്കയറ്റമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കള്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കുന്നത്. ദീപാവലി പോലെയുള്ള ഫെസ്റ്റിവല്‍ സീസണുകളില്‍ വിലക്കുറവില്‍ ടെലിവിഷന്‍ വാങ്ങാമെന്ന ധാരണയിലിരിക്കുന്നവരെയാവും ഈ വിലക്കയറ്റം സാരമായി ബാധിക്കുക. രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടര്‍ന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ കൂട്ടിച്ചേര്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here