തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

0
58

മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

പത്ത് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കെതിരെയും, പത്ത് ക്രൈഗിസ്ഥാന്‍ പൗരന്മാര്‍ക്കെതിരെയും മുംബൈ പൊലീസ് തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കുന്നുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

നേരത്തെ ഈ 20 വിദേശ പൗരന്മാരും തങ്ങള്‍ക്കെതിരെ നരഹത്യയുള്‍പ്പെടെയുള്ള വകുപ്പുകള്‍ കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. ഇതിനുമറുപടിയായി ഇവര്‍ക്കെതിരായി ചുമത്തിയ നരഹത്യയും കൊലപാതകവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ റദ്ദ് ചെയ്തുവെന്ന് മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here