More

  വ്യവസായികളും രാഷ്ട്രീയക്കാരും കുടുങ്ങും : സ്വപ്ന സുരേഷിന്റെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍

  Latest News

  “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

  കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

  മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

  ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

  ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

  തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് പല ഉന്നതരുമായും അടുത്ത ബന്ധം. കേസില്‍ വ്യവസായികളും രാഷ്ട്രീയക്കാരും കുടുങ്ങും. സ്വപ്‌നയുടെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. കോണ്‍സുലേറ്റിലെയും സംസ്ഥാന സര്‍ക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് കസ്റ്റംസിന് പരിമിതികളുള്ളതിനാല്‍ ഐബിയുടേയും റോയുടേയും സഹായവും ലഭിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയാണ് നീക്കം. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കരുതെന്ന് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സരിത്തും സ്വപ്ന സുരേഷും കളളക്കടത്ത് തുടങ്ങിയതെന്നാണ് വിവരം. ദുബായില്‍ കഴിയുന്ന കൊച്ചി സ്വദേശി ഫരീദാണ് സ്വര്‍ണം അയച്ചിരുന്നത്. നയതന്ത്ര ചാനലിലൂടെ കാ‍ര്‍ഗോ എത്തിയതിന്‍റെ പത്ത് എയര്‍വേ ബില്ലുകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. 2019 മേയ് 13ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയ സംഭവത്തിലെ പ്രതികള്‍ക്ക് ഇപ്പോള്‍ പിടിയിലായ സരിത്തുമായും ഒളിവിലുള്ള സ്വപ്നയുമായും ബന്ധമുണ്ടോയെന്ന കാര്യം ഡിആര്‍ഐ പരിശോധിക്കും. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടന്ന വിരുന്നുകളില്‍ ഇവര്‍ ഒരുമിച്ചു പങ്കെടുത്തതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം. 25 കിലോ സ്വര്‍ണം പിടികൂടിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്.

  സ്വപ്ന സുരേഷിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന വിശദീകരണവുമായി ഇതിനിടെ കസ്റ്റംസും രംഗത്തെത്തി. ഒളിവില്‍ക്കഴിയുന്ന സ്വപ്ന സുരേഷിനായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന സരിത്തിനെ ആലുവയിലെത്തിച്ച്‌ സ്രവപരിശോധന നടത്തി. കൊവി‍ഡ് രോഗബാധയില്ലെന്ന് ഉറപ്പിച്ചശേഷം അടുത്തദിവസം തന്നെ കസ്റ്റഡിയില്‍വാങ്ങാനാണ് കസ്റ്റംസ് തീരുമാനം.

  ആവശ്യമെങ്കില്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. സരിത്തും സ്വപ്നയും വിദേശത്തേക്കു നടത്തിയ യാത്രകളെക്കുറിച്ചും കോണ്‍സുലേറ്റില്‍നിന്ന് ഇവര്‍ പുറത്തായ കാരണങ്ങളെക്കുറിച്ചും അന്വേഷണം നടക്കും. പുറത്തായിട്ടും സരിത്തിന് കോണ്‍സുലേറ്റിലെ ബാഗേജിന്റെ കരാര്‍ എങ്ങനെ ലഭിച്ചുവെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കോണ്‍സുലേറ്റില്‍നിന്നു പുറത്തായിട്ടും, ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായിട്ടും സ്വപ്നയ്ക്ക് ഐടി വകുപ്പില്‍ എങ്ങനെ ജോലി ലഭിച്ചു എന്നതിനെക്കുറിച്ചും പരിശോധന ആരംഭിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  - Advertisement -

  More Articles Like This

  - Advertisement -