More

  തലസ്ഥാനത്തെ ഉന്നത രാഷ്ടീയക്കാരുമായി ബന്ധം; അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗം; സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ ജീവിതം

  Latest News

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ...

  ‘മലപ്പുറത്തെ ജനങ്ങള്‍ക്ക് എന്റെ സല്യൂട്ട്, നടന്‍ സൂര്യ

  സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയര്‍ ഇന്ത്യയും തങ്ങളുടെ...

  കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് കുത്തിവയ്പ്പ് എടുത്തുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

  മോസ്‌കോ: കൊവിഡിനെതിരെ ആദ്യ വാക്‌സിന്‍ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് കുത്തിവയ്പ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി....

  തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ പേരില്‍ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായ സ്വപ്‌ന ദിവസങ്ങള്‍ക്കുള്ളിലാണ് ഐടി വകുപ്പിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ പ്രൊജക്‌ട് കണ്‍സല്‍ട്ടന്റായി കരാര്‍ നിയമനം നേടിയത്. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് കമ്ബനിയുടെ ശുപാര്‍ശയിലായിരുന്നു ഇവിടുത്തെ നിയമനം. ഉന്നത തല ബന്ധങ്ങളാണ് സ്വപ്‌ന തന്റെ നീക്കങ്ങള്‍ക്ക് മറയാക്കിയതെന്നാണ് വിവരം.

  സ്വപ്ന സുരേഷ് ജനിച്ചതും വളര്‍ന്നതും അബുദാബിയില്‍. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്തായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേര്‍പിരിഞ്ഞു. 2010-ന് ശേഷമാണ് മകളുമായി തിരുവന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കുശേഷം എയര്‍ ഇന്ത്യാ സാറ്റ്സില്‍ പരിശീലനവിഭാഗത്തില്‍ ജോലി കിട്ടി. 2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. പിന്നെ യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു.

  സംസ്ഥാന സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ യുഎഇ യാത്രകളില്‍ സ്വപ്‌ന അവരെ അനുഗമിച്ചിരുന്നു. ഈ യാത്രാരേഖകള്‍ യുഎഇ എംബസി വഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വിവരം മറച്ചുവച്ചാണ് ഇവര്‍ ഐടി വകുപ്പിലും ജോലി ചെയ്തത്. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ആറ് മാസത്തോളം ട്രെയിനര്‍ ആയിരുന്ന സ്വപ്‌നക്കെതിരെ അവിടെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗം ഉദ്യോഗസ്ഥനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനാണ് സ്വപ്‌നക്കെതിരെ അന്വേഷണം നടക്കുന്നത്.

  ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി ചമക്കുകയും, വ്യാജപ്പേരില്‍ പെണ്‍കുട്ടിയെ എന്‍ക്വയറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തുവെന്ന് സ്വപ്‌ന ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണവുമായി ഇവര്‍ സഹകരിച്ചിരുന്നില്ല. രണ്ട് തവണ ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്നയെ പിന്നീട് ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. ഇതെല്ലാം മറച്ചുവച്ചാണ് ഇവര്‍ ഐടി വകുപ്പിലേക്ക് എത്തുന്നത്. കേസില്‍ നിന്ന് ഇവരെ ഒഴിവാക്കാനും പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.

  അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്വപ്ന കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗമായിരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ പോലും അതിഥിയാരുന്ന തരത്തിലാണ് സ്വപ്‌ന തന്റെ ബന്ധങ്ങളെ വളര്‍ത്തിയത്. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇവര്‍ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. ഉന്നതര്‍ പങ്കെടുക്കുന്ന പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഇവര്‍. 2016 ഒക്ടോബറിലാണ് സ്വപ്‌ന യുഎഇ കോണ്‍സുലേറ്റില്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയായി എത്തുന്നത്. പിന്നീട് ക്രമക്കേടുകളെ തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും പിരിട്ടു വിടുകയായിരുന്നുവെന്നും സൂചനയുണ്ട്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം രോഗികൾ,

  കോവിഡിൽ നിന്ന് മോചനമില്ലാതെ ലോകം രണ്ട് കോടി കടന്ന് കോവിഡ് രോഗികൾ മരണം ഏഴ് ലക്ഷത്തിന് മുകളിൽ ഇന്ത്യയിൽ മാത്രം ഇരുപത്തിരണ്ട് ലക്ഷം...

  പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഹിന്ദു പിന്‍തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി പെണ്‍മക്കള്‍ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കള്‍ തന്നെയാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായി...

  യു പിയില്‍ ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു

  ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ഇന്നുരാവിലെയായിരുന്നു സംഭവം. പാര്‍ട്ടി ബാഗ്പത് മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറാണ് കൊല്ലപ്പെട്ടത്. സ്വന്തം കൃഷിയിടത്തില്‍ പ്രഭാത സവാരിക്കെത്തിയ...

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 1426 പേർ രോഗമുക്തി നേടി, 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് കോവിഡ് മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

  അമ്മയെ കൊന്ന് യുവതി നാടുവിട്ടു; കാമുകനൊപ്പം ആന്‍ഡമാനില്‍ ഉല്ലസിക്കുന്നതിനിടെ പിടിയില്‍

  ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തുകയും സഹോദരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട യുവതിയെ പൊലീസ് പിടികൂടി. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ മൂപ്പത്തിമൂന്നുകാരി അമൃത ചന്ദ്രശേഖറിനെയാണ് ബുധനാഴ്ച ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് പൊലീസ്...
  - Advertisement -

  More Articles Like This

  - Advertisement -