More

  സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല, കയ്യിലുള്ളത് വ്യാജ ബിരുദം; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്; വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍

  Latest News

  “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

  കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

  മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

  ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

  ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ് വ്യക്തമാക്കി. ‘ഉന്നത സ്വാധ്വീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ ജോലി കിട്ടിയത്. ഇന്ത്യയിലേക്ക് വരാത്തത് അവള്‍ ഉപദ്രവിക്കുമെന്ന ഭയത്തിലാണെന്നും’ ബ്രൈറ്റ് സുരേഷ് ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

  മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് 2011ല്‍ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്മെന്റില്‍ നല്‍കിയിരിക്കുന്നത്. അതേസമയം, തൊഴില്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ബികോം കോഴ്സ് ഇല്ലാത്ത ജലന്തര്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ എന്‍ഐടിയില്‍ നിന്ന് ബികോം എടുത്തതായാണു രേഖപ്പെടുത്തിയിരുന്നത്.

  സ്വപ്നയും കുടുംബാംഗങ്ങളുമായി അകന്നു കഴിയുകയാണ്. സ്വപ്നയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച്‌ പലരും തന്നോട് പറഞ്ഞിട്ടുണ്ട്. ഒരു പാട് ബന്ധങ്ങള്‍ ഉള്ള കാര്യം അമ്മയ്ക്ക് അറിയാമായിരിക്കുമെന്നും സഹോദരന്‍ ബ്രൈറ്റ് സുരേഷ് പറയുന്നു. തന്നോടും കുടുംബത്തോടും ഭീഷണിയുടെ സ്വരത്തില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന ഇപ്പോഴും ഒളിവിലാണ്. പലസ്ഥലത്തും കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും സ്വപ്നയെ കുറിച്ചുള്ള സൂചകള്‍ കിട്ടിയില്ല. തലസ്ഥാനത്ത് തന്നെ സ്വപ്ന ഉണ്ടെന്നാണ് കസ്റ്റംസിനുള്ള വിവരം. അതിനിടെയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനയും പുറത്തുവരുന്നത്.

  അതേസമയം,സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ് . സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതല്‍ സന്ദീപ് ഒളിവിലാണ് . കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന . സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റംസ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് . സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ് .

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  - Advertisement -

  More Articles Like This

  - Advertisement -