സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഇ.ഡി ചോദ്യംചെയ്ത ഉന്നതര്‍ സ്വപ്നയുമായി ഫോണില്‍ സംസാരിച്ചെന്ന് സംശയം; എന്‍ഐഎയും കസ്റ്റംസും അന്വേഷണം തുടങ്ങി

0
130

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി, എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത ഉന്നതര്‍ ഫോണില്‍ സംസാരിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയം. വിയ്യൂര്‍ ജയിലില്‍ റിമാന്‍റിലുള്ള സ്വപ്നയേയും കെ ടി റമീസിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് ഉന്നതര്‍ സംസാരിച്ചതെന്നാണ് വിവരം. എന്‍ഐഎയും കസ്റ്റംസും അന്വേഷണം തുടങ്ങി.

സ്വപ്നയെയും കെ ടി റമീസിനെയും ആശുപത്രിയിലെത്തിച്ചതില്‍ ദുരൂഹതയുണ്ടന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ആറ് ദിവസം മുന്‍പാണ് സ്വപ്നയെ വിയ്യൂര്‍ ജയിലില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അതേസമയത്താണ് ഉന്നതരായ പലര്‍ക്കും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ച് ഉന്നതർ സംസാരിച്ചുവെന്നാണ് എന്‍ഐഎക്കും കസ്റ്റംസിനും ലഭിച്ച വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here