ആട്ടിന്‍തോലിട്ട ചെന്നായ, കാവി വേഷധാരിയായ ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്‌നിവേശെന്ന് മുന്‍ സിബിഐ ഡയറക്ടര്‍

0
308

ആട്ടിന്‍തോലിട്ട ചെന്നായ, ‘കാലന്‍’ ഇത്രയും കാത്തിരുന്നത് എന്തുകൊണ്ടാണ്… അന്തരിച്ച സ്വാമി അഗ്‌നിവേശിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു. കാവി വേഷധാരിയായ ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്‌നിവേശെന്ന് നാഗേശ്വര റാവു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ സിബിഐ ഡയറക്ടറുടെ പ്രതികരണം.

സ്വാമി അഗ്‌നിവേശ് ഒരു തെലുങ്ക് ബ്രാഹ്മണനാണെന്നത് തനിക്ക് അപമാനമുണ്ടാക്കുന്നൂവെന്നും നാഗേശ്വരറാവു ട്വീറ്റ് ചെയ്തു.

സാമൂഹ്യ പ്രവര്‍ത്തകനും ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്‌നിവേശ് ഇന്നലെയാണ് അന്തരിച്ചത്. കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. സമാധാനത്തിനായുള്ള പോരാട്ടം, ജാതി വിരുദ്ധ സമരം, തൊഴിലാളികള്‍ക്കായുള്ള പ്രവര്‍ത്തനം, മദ്യത്തിനെതിരായുള്ള പ്രചാരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രചാരണം തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here