പ്രതിഷേധം കനക്കുന്നു; എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ രാജ്യസഭ ബഹിഷ്‌കരിക്കും; പ്രതിപക്ഷം പോരിന്

0
90

ന്യൂദല്‍ഹി: എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ രാജ്യസഭ ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷം. ചൊവ്വാഴ്ച്ച രാവിലെ സഭാ നടപടികള്‍ക്ക് തുടക്കമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നിലപാട് വ്യക്തമാക്കിയത്.

താങ്ങുവിലയ്ക്ക് താഴെയായി സ്വകാര്യ കമ്പനികള്‍ വിളകള്‍ ശേഖരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. സ്വാമിനാഥന്‍ ഫോര്‍മുല പ്രകാരം താങ്ങുവിലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന സമരം ഇപ്പോഴും തുടരുകയാണ്. പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു എം.പിമാരുടെ പ്രതിഷേധം ആരംഭിച്ചത്. രാത്രി മുഴുവന്‍ എം.പിമാര്‍ അവിടെ തന്നെ ചെലവഴിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here