സുശാന്ത് സിങ്ങിന്റെ ആത്മഹത്യ: റിയ ചക്രവര്‍ത്തിക്ക് കുരുക്ക് മുറുകുന്നു: വെളിപ്പെടുത്തലുമായി സുശാന്തിന്റെ മുൻ കാമുകി

0
233

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയില്‍ നടി റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ ചക്രവര്‍ത്തിക്കെതിരെ സുശാന്തിന്റെ ബന്ധുക്കള്‍ ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് കെ.കെ സിങ് നടി റിയ ചക്രബര്‍ത്തിക്കെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍. കെ.കെ. സിങിനു വേണ്ടി കേസേറ്റെടുത്ത മുന്‍ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ വികാസ് സിങാണ് ഇപ്പോള്‍ റിയക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ക്രെഡിറ്റ് കാര്‍ഡുകളും മരുന്നുകളും കൈവശപ്പെടുത്തി താരത്തെ മാനസികമായി തളര്‍ത്തി എന്നാണ് അഭിഭാഷകന്‍ വികാസ് സിങ് പറയുന്നത്. നടിക്കെതിരെ സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

അതേസമയം, നടന്റെ മരണത്തില്‍ ബിഹാര്‍ പൊലീസ് കേസെടുത്തതില്‍ ആശയക്കുഴപ്പം ശക്തമാകുന്നതിനിടെ മുംബൈ പൊലീസിന് പൂര്‍ണപിന്തുണയുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രംഗത്തെത്തി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും അനില്‍ ദേശ്മുഖ് വ്യക്തമാക്കി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ ആരും എഴുതിനല്‍കിയില്ലെന്നും, കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ നിലവിലെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here