More

    സുശാന്ത് ആത്മഹത്യ ചെയ്യില്ല: മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

    Latest News

    ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍...

    ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

    ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

    കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

    കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ...

    പാറ്റ്ന ; ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും സംഭവത്തില്‍ പോലീസ് വിശദാന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ യോട് പറഞ്ഞു. അതിനിടെ, സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് ആരോപിച്ചു. സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

    കഴിഞ്ഞ ദിവസമാണ് സുശാന്ത് സിംഗിനെ മുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.30 ഓടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസിന്റെ പ്രാഥമിക കണ്ടെത്തലും ഇതുതന്നെയായിരുന്നു. കഴിഞ്ഞ ആറ് മാസമായി നടന്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. രാത്രി ഏറെ വൈകിയാണ് സുശാന്ത് ഉറങ്ങാന്‍ കിടന്നതെന്നും അതിനാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതില്‍ അസ്വാഭാവികത തോന്നിയില്ലെന്നും വീട്ടുജോലിക്കാര്‍ പറഞ്ഞിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എം വഴി

    തിരുവനന്തപുരം: രോഗവ്യാപനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ...

    ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം കടന്നു; മരണസംഖ്യ അഞ്ച് ലക്ഷത്തി അമ്ബതിനായിരം പിന്നിട്ടു

    ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ്...

    കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; പോലീസിന്റെ തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിവെച്ചു വീഴ്ത്തിയതാണെന്ന് വിശദീകരണം

    കാണ്‍പൂര്‍: കൊടും കുറ്റവാളി വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെയെ വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനം അപകടത്തില്‍പ്പെടുകയും മറിഞ്ഞ വാഹനത്തില്‍...

    ഓണം വരെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് -മുഖ്യമന്ത്രി

    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് വരെ സ്‌കൂളുകള്‍ തുറക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.സ്ഥിതി അനുകൂലമാണെങ്കില്‍ തുടര്‍ന്നും ഓണ്‍ലൈന്‍...

    സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

    തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...
    - Advertisement -

    More Articles Like This

    - Advertisement -