ലോക്​ഡൗൺ നടപ്പാക്കാൻ കേന്ദ്രത്തിനും ​സംസ്ഥാനങ്ങൾക്കും​ സുപ്രീം​ കോടതി നിർദ്ധേശം

0
1187

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം രാജ്യത്തെ മുൾമുനയിലാക്കി അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തിൽ രാജ്യത്ത്​ വീണ്ടും ലോക്​ഡൗൺ പ്രഖ്യാപിച്ച്​ നടപടികൾ ഊർജിതമാക്കാൻ കേന്ദ്രത്തോടും സംസ്​ഥാനങ്ങളോടും നിർദേശിച്ച്​​ സുപ്രീം കോടതി. രണ്ടാം വ്യാപനം തടയാൻ സർക്കാറുകൾ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം ഉദ്യോഗസ്​ഥരിൽനിന്ന്​ വിവരം ആരാഞ്ഞ ശേഷമായിരുന്നു കോടതിയുടെ ഇ​ടപെടൽ.

ആൾക്കൂട്ടം ഒത്തുചേരുന്നതും പരിപാടികളും വിലക്കി സർക്കാറുകൾ ഉത്തരവിറക്കണം. ഇതിന്‍റെ ഭാഗമായി പൊതുജന താൽപര്യാർഥം ലോക്​ഡൗണും പ്രഖ്യാപിക്കണം. ലോക്​ഡൗണിൽ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ നടപടികളും സ്വീകരിക്കണമെന്ന്​ കോടതി ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ വർഷം മാ​ർച്ചിലാണ്​ രാജ്യത്ത്​ ആദ്യമായി കോവിഡ്​ ലോക്​ഡൗൺ പ്രഖ്യാപിക്കുന്നത്​. ഇതിനെ തുടർന്ന്​ ലക്ഷക്കണക്കിന്​ ഇതര സംസ്​ഥാന തൊഴിലാളികൾ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ കുടുങ്ങിയിരുന്നു.

രോഗ നിരക്കും മരണവും കുത്തനെ ഉയരുന്നത്​ രാജ്യത്തെ ആരോഗ്യ സംവിധാനം താറുമാറാക്കുകയാണ്​. വിവിധ സംസ്​ഥാനങ്ങൾ ഇതിനകം കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here