സാമ്പത്തികമായി ചിലര്‍ വഞ്ചിച്ചു, ആത്മഹത്യ തെരഞ്ഞെടുത്തത് കൂടിയാലോചനയ്ക്ക് ശേഷം, വര്‍ക്കലയില്‍ വീടിനുള്ളില്‍ കുടുംബത്തെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

0
289

തിരുവനന്തപുരം: ചിലര്‍ സാമ്പത്തികമായി വഞ്ചിച്ചു, ആത്മഹത്യയല്ലാതെ വെറെ വഴിയില്ല. വര്‍ക്കലയില്‍ വീടിനുളളില്‍ മൂന്നംഗ കുടുംബത്തെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുറിപ്പില്‍ നിന്നും പൊലീസ് അനുമാനിക്കുന്നത്. വര്‍ക്കല വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകളും ഗവേഷക വിദ്യാര്‍ഥിനിയും ആയ അനന്ത ലക്ഷ്മി എന്നിവരെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തികമായി ചിലര്‍ വഞ്ചിച്ചുവെന്നും അവരാരൊക്കെയെന്നും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആണ് ആത്മഹത്യ ആണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. മൂന്നു മണിയോടെ വീടിന്റെ മുകള്‍ നിലയില്‍ തീ ഉയരുന്നതായി അയല്‍വാസികള്‍ കണ്ടു. ഇവര്‍ വിളിച്ചതിനെ തുടര്‍ന്ന് അഗ്‌നി രക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്. ഐഎസ്ആര്‍ഒയിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ശ്രീകുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here