More

  പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം;കുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  മലപ്പുറം (www.bignews.com): വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ ഞാൻ പോകുന്നു എന്നുമാത്രമാണ് ദേവിക എഴുതിയിട്ടുള്ളത്. ആത്മഹത്യയുടെ കാരണങ്ങളൊന്നും എഴുതിയിട്ടില്ല.

  ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജൂണ്‍ ഒന്നിന് വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. വീട്ടിലെ ടെലിവിഷന്‍ പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായി ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

  കൂലിപ്പണിക്കാരനായ അച്ഛന് രോഗം മൂലം പണിയെടുക്കാനാകാതെ ഇരിക്കുകയായിരുന്നു. പണം ഇല്ലാത്തത് മൂലം കേടായ ടിവി റിപ്പയര്‍ ചെയ്യാനും സാധിച്ചില്ല. ഇരുമ്ബിളിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദേവിക. വീട്ടിലെ ടിവി കേട് വന്നിരുന്നു എന്നും സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നില്ല എന്നും അച്ഛന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. പഠിക്കാന്‍ മിടുക്കിയായ ദേവിക ഇന്നലെ രാവിലെ മുതല്‍ സങ്കടത്തില്‍ ആയിരുന്നു. ഈ പ്രശ്‌നങ്ങള്‍ ആരും അറിഞ്ഞിരുന്നില്ല എന്ന് പ്രദേശ വാസികളും പറയുന്നു.

  തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്.മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു. ദേവികയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടി. നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ ഞാന്‍പോകുന്നു എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുന്നു; അരക്കോടിയുടെ സ്വ‌ര്‍ണവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

  കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്....

  മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ സന്തോഷിക്കുന്നില്ല, എന്നാല്‍ സിബിഐ അന്വേഷണം വേണം: ഉമ്മന്‍ചാണ്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ സന്തോഷിക്കുന്നില്ല. പക്ഷെ സോളാര്‍ ആരോപണവും അതിനോട് അന്നത്തെ പ്രതിപക്ഷം എടുത്ത നിലപാടുകളും ജനം തിരിച്ചറിയുമെന്ന് ഉമ്മന്‍ചാണ്ടി. സോളാര്‍ കേസിന്റെ...

  യു.ഡി.എഫ് സമര പരിസരത്ത് രോഗിയുടെ സാന്നിധ്യം

  ആലുവ: യു.ഡി.എഫ് സമരം നടത്തിയ ആലുവ പരിസരപ്രദേശത്ത്‌ രോഗിയുടെ സാന്നിധ്യം. സമൂഹ അടുക്കളയിലെ അഴിമതി ആരോപിച്ച് കീഴ്മാട് പഞ്ചായത്തിന് മുന്നിലാണ് യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തിയത്. പ്രതിഷേധ പരിപാടിയില്‍ യു.ഡി.എഫ്...

  മകള്‍ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം; സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതികരണവുമായി സ്വപ്നയുടെ അമ്മ

  തിരുവനന്തപുരം : മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടില്‍ വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും സ്വപ്നയുടെ അമ്മ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ...

  കൊല്ലം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

  കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും...
  - Advertisement -

  More Articles Like This

  - Advertisement -