More

  ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാർഥനക്ക് പോകുന്നുവെന്ന്, ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാർത്ഥനയാണുള്ളത്?; അമൃതാനന്ദമയി മഠത്തിലെ ആത്മഹത്യ; ചോദ്യങ്ങളുമായി ദീപ നിശാന്ത്

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  വള്ളിക്കാവ് മാതാഅമൃതാന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ മഠത്തിനെതിരെ ചോദ്യങ്ങളുയര്‍ത്തി അധ്യാപകയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. സംഭവത്തില്‍ ഇതുവരേയും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നും മഠത്തിലെ പല ആത്മഹത്യകളേയും പോലെ ഇതും മാഞ്ഞുപോകുമായിരിക്കുമെന്നും ദീപ നിശാന്ത് ആശങ്ക പ്രകടിപ്പിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ നിശാന്ത് ഇക്കാര്യം വ്യകത്മാക്കിയത്.

  ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  യു.കെ സ്വദേശിയായ സ്റ്റെഫേഡ് സിയോന എന്ന 45കാരി അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി ‘ആത്മഹത്യ’ ചെയ്തു.

  സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍ വിശദീകരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണത്രേ ആത്മഹത്യ ചെയ്തത്.

  ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നും അതിനെത്തുടർന്ന് പൊലീസെത്തിയിരുന്നു എന്നും രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത് എന്നും അധികൃതർ വിശദീകരിക്കുന്നു.

  ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാർഥനക്ക് പോകുന്നുവെന്ന്! യുക്തിഭദ്രമായ വിശദീകരണം തന്നെ!

  ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാർത്ഥനയാണുള്ളത്?

  അവിടെ എത്ര അന്തേവാസികളുണ്ടായിരുന്നു?

  അവരിൽ എത്ര വിദേശികളുണ്ട്?

  എത്ര സ്വദേശികളുണ്ട്?

  അവരുടെ വിവരങ്ങൾ പുറത്തു വിടാൻ എന്താണിത്ര മടി?

  ഈ സംഭവം അതർഹിക്കുന്ന ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കെന്താണിത്ര മടി?

  പിറന്നാളിന് പരസ്യം കിട്ടില്ലാന്നുള്ള പേടിയാണോ കാരണം?

  ഏതെങ്കിലും ചാനലിൽ ഈ വിഷയത്തെപ്പറ്റി ചർച്ച നടന്നിട്ടുണ്ടോ?

  പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടോ?

  ഒടുവിൽ മഠത്തിലെ പല ‘ആത്മഹത്യ’കളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കും!

  https://m.facebook.com/story.php?story_fbid=1469349536605071&id=100005901160956
  Suicide in mathaamrthanadhamai madam Deepa Nishant with questions
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊറോണക്കെതിരാ യ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

  ദില്ലി: കൊറോണക്കെതിരായ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ വിശദീകരണവുമായി ഐസിഎംആര്‍. കോവാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍ വിശദീകരിച്ചു. പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍...

  ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്

  ചെന്നൈ : ചലചിത്ര താരങ്ങളായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന...

  വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

  കൊറോണക്കെതിരാ യ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

  ദില്ലി: കൊറോണക്കെതിരായ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ വിശദീകരണവുമായി ഐസിഎംആര്‍. കോവാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍ വിശദീകരിച്ചു. പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉണ്ട്. ഇതനുസരിച്ചാണ് മുന്നോട്ട്...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ് പരിധിയിലുള്ള നാരായണ്‍പുര്‍സാസന്‍ ഗ്രാമത്തിലെ രാജ്കിഷോര്‍ സത്പതിയും...
  - Advertisement -

  More Articles Like This

  - Advertisement -